News in its shortest

തൃശൂരിലെ 43 സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ 129 കോടി രൂപ

തൃശൂര്‍ ജില്ലയില്‍ കിഫ്ബിയിലൂടെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ജില്ല ആസൂത്രണ സമിതിയോഗത്തില്‍ നിര്‍ദ്ദേശിച്ചു. 2016-17 കാലത്തെ 19 പ്രവൃത്തികളില്‍ അവശേഷിക്കുന്നവയും 2017-18 ലെ 16 പ്രവൃത്തികളും വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കിഫ്ബിയിലൂടെ ഏഴ് സബ് റജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളും കൊരട്ടി ഗാന്ധിഗ്രാമം ഗവ. ആശുപത്രിയും ഉടന്‍ പൂര്‍ത്തീകരിക്കും.

ഗാന്ധിഗ്രാമം ആശുപത്രിയുടെ ഒ.പി ബ്ലോക്കിന് 43 കോടി രൂപയാണ് കിഫ്ബിയിലൂടെ പ്രൊപ്പോസല്‍ ചെയ്തിട്ടുള്ളത്. കേരള സ്‌റ്റേറ്റ് കസ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ആശുപത്രിയുടെ നിര്‍മ്മാണ ചുമതല. ജില്ലയിലെ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി 13 സ്‌കൂളുകള്‍ക്ക് അഞ്ച് കോടി രൂപ വീതവും 17 സ്‌കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതവും 13 എല്‍.പി., യു.പി സ്‌കൂളുകള്‍ക്ക് ഓരോ കോടി രൂപ വീതവും കിഫ്ബിയിലൂടെ ചെലവഴിക്കും.

ജില്ലയില്‍ ഭൂരഹിതരെയും ഭവനരഹിതരെയും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്തി നടത്തുന്ന പുനരധിവാസ പാക്കേജ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കി. ജില്ലയില്‍ ഭൂരഹിതര്‍ക്ക് സ്ഥലം കണ്ടെത്തുതുമായി ബന്ധപ്പെട്ട് 17 പ്ലോട്ടുകള്‍ പരിശോധിച്ചതില്‍ 14 എണ്ണവും ഭവന സമുച്ചയത്തിന് യോഗ്യമാണെ് കണ്ടെത്തി. ഇതില്‍ പെരിഞ്ഞനം പഞ്ചായത്തില്‍ കണ്ടെത്തിയ 61 സെന്റ് സ്ഥലത്തിന് വഴി കണ്ടെത്തുന്ന നടപടിക്ക് ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി.

ഗ്രാമസഭ, വാര്‍ഡ്‌സഭ പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ലൈഫ്മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ 4836 വീടുകള്‍ പൂര്‍ത്തീകരിക്കാനായി. പൂര്‍ത്തീകരിക്കാനുള്ളവ 2018 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. നിര്‍ധനര്‍ക്കുള്ള ഭവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്ത് തലത്തില്‍ കര്‍മ്മ സമിതിയുണ്ടാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഭവന നികുതി ഫണ്ടു കണ്ടെത്തുതിനും സിഎസ്ആര്‍ ഫണ്ട് കണ്ടെത്തുതിനും ജനകീയമായ തോതില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ ധാരണയായി.

ജില്ലയില്‍ എംപി, എംഎല്‍എ പ്രത്യേക വികസനഫണ്ടുപയോഗിച്ച് നടപ്പിലാക്കേണ്ട റോഡ്, കെട്ടിടങ്ങള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാനും യോഗത്തില്‍ ധാരണയായി. വിവിധ വകുപ്പുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ശതമാനാടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് കുറവുകള്‍ പരിഹരിച്ച് പദ്ധതികള്‍ മികവുറ്റതാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓഖി ദുരിതമേഖലയില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. കടല്‍ഭിത്തി, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളം, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവ കാര്യക്ഷമമായി ചെയ്തു തീര്‍ക്കും. മത്സ്യത്തൊഴിലാളികളുടെ പൂര്‍ണമായും ഭാഗികമായും തകര്‍ വീടുകളുടെ നിജസ്ഥിതി വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാപഞ്ചായത്തിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അടിയന്തരയോഗം ചേരാന്‍ മന്ത്രി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുകയും വീല്‍ചെയറുകള്‍ നന്നാക്കി രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തലപ്പിള്ളി താലൂക്കിലെ വില്ലേജുകളിലെ റവന്യു റിക്കവറി ഉത്തരവ് ഓണ്‍ലൈന്‍ ആയി അപ് ലോഡ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് യു.ആര്‍ പ്രദീപ് എംഎല്‍എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തില്‍ എംഎല്‍എമാരായ മുരളി പെരുനെല്ലി, ബി.ഡി.ദേവസ്സി, കെ.വി.അബ്ദുള്‍ ഖാദര്‍, ഗീതാഗോപി, ഇ.ടി. ടൈസ മാസ്റ്റര്‍, അഡ്വ. കെ. രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടര്‍ എ.കൗശികന്‍, സബ് കളക്ടര്‍ രേണുരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ യു.ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.