News in its shortest

ഗുജറാത്ത് ഉപമുഖ്യമന്ത്രിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റേത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആകുമോ അതോ പുര കത്തിച്ച് കഴുക്കോലൂരി ഇറങ്ങിപ്പോകുമോയെന്ന് കാത്തിരുന്ന് കാണണം. എങ്കിലും പുര കത്തിച്ചിട്ട് വരൂ കോണ്‍ഗ്രസില്‍ അഭയം കൊടുക്കാമെന്ന വാഗ്ദാനവുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വാക്ക് നല്‍കിയിരിക്കുകയാണ്.

നിതിനൊപ്പം 10 എംഎല്‍എമാരുണ്ടെന്നാണ് പറയപ്പെടുന്നത്. മന്ത്രിസഭ രൂപീകരണവേളയില്‍ തങ്ങള്‍ തഴയപ്പെട്ടതാണ് ഇവരെ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്താന്‍ പ്രേരിപ്പിച്ച ഘടകം.

ഉപമുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും കിട്ടിയ വകുപ്പുകളുടെ ചുമതലയേല്‍ക്കുവാന്‍ നിതിന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും എതിര്‍ശബ്ദങ്ങളുടെ ഇലയനങ്ങാതെ സൂക്ഷിക്കുന്ന പാര്‍ട്ടിയിലാണ് ഇപ്പോള്‍ എതിര്‍പ്പിന്റെ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത്.

ഭരണം പിടിക്കാനായെങ്കിലും എംഎല്‍എമാരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞത് പാര്‍ട്ടിയുടെ അടിത്തട്ട് ഇളകി തുടങ്ങിയെന്നതിന്റെ സൂചനയാണെന്ന് ബിജെപിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആ അവസരത്തിലാണ് നിതിന്റെ കലാപക്കൊടി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.