News in its shortest

തലമുടി വളരാന്‍ ദിവസവും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള കൊഴിയാത്ത തലമുടി എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാല്‍ അത് എല്ലാവര്‍ക്കും പ്രാപ്യമാകില്ല. നിങ്ങളുടെ തലയോട്ടിയെ ആരോഗ്യകരമായി സൂക്ഷിക്കുകയെന്നത് ഇതില്‍ ഒരു പ്രധാനഘടകമാണ്. എന്നാല്‍ നിര്‍ണായകമായ മറ്റൊരു ഘടകം നിങ്ങളുടെ ഭക്ഷണമാണ്. നിങ്ങളുടെ ആരോഗ്യകരമായ മുടി നിങ്ങളുടെ ശരീര ആരോഗ്യത്തിന്റെ ലക്ഷണമാണ്.

ഓരോ മുടിയും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ്. മൂലകങ്ങളും വിറ്റാമിനുകളും കൊണ്ട് ദിനംപ്രതി തലമുടിയെ പരിപോഷിപ്പിച്ചു കൊണ്ടിരിക്കണം. ആരോഗ്യമുള്ള തലമുടിക്ക് നിങ്ങള്‍ എന്താണ് കഴിക്കേണ്ടത്. മുട്ട പ്രോട്ടീന്‍ നല്‍കുന്നു, ഇലക്കറികള്‍ ഇരുമ്പിനെ പോലുള്ള മൂലകങ്ങള്‍ നല്‍കുന്നു, നാരങ്ങ കുടുംബത്തിലെ ഫലങ്ങള്‍ വിറ്റാമിന്‍ സി നല്‍കും, കടലയും അണ്ടിപ്പരിപ്പുകളും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നല്‍കും, ധാന്യങ്ങള്‍ ഇരുമ്പ്, സിങ്ക്, ബി വൈറ്റമിന്‍സ് നല്‍കും, കാരറ്റ് വൈറ്റമിന്‍ എ കൊണ്ട് സമ്പന്നമാണ്, വൈറ്റമിന്‍ ഇ ലഭിക്കുന്നതിനുവേണ്ടി അവക്കാഡോയും കഴിക്കുക. ഇവയാണ് ആരോഗ്യകരമായ മുടിക്ക് നിങ്ങള്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.