News in its shortest

ഭിന്നശേഷി പുനരധിവാസം: കേരളത്തിന് കേന്ദ്രത്തിന്റെ അവാര്‍ഡ്

കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മികച്ച ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരിനുള്ള 2019 ലെ അവാര്‍ഡ് കേരളത്തിന് ലഭിച്ചു. എല്ലാ വര്‍ഷവും ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തന മികവിന് വിവിധ തലത്തിലുള്ള അവാര്‍ഡുകളാണ് നല്‍കിവരുന്നത്.

ഭിന്നശേഷിക്കാര്‍ക്കായി 2018-19 വര്‍ഷങ്ങളില്‍ നടത്തിയ ശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ മികവ് കേരളത്തിന് ലഭ്യമായത്. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3നു രാഷ്ട്രപതി ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് കേരളത്തിനു കൈമാറും.

സര്‍ക്കാര്‍ ഭിന്ന ശേഷി പുനരധിവാസ മേഖലയില്‍ ഫലപ്രദമായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന മികവിന് കേരളം അര്‍ഹമായത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ കോര്‍പ്പറേഷനുകള്‍, സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് സാമൂഹ്യ നീതി വകുപ്പിന് ലഭിച്ചിട്ടുള്ള ഈ അംഗീകാരം.

Comments are closed.