News in its shortest

പാകിസ്താന്‍ ഭീകരരുടെ സുരക്ഷിത സ്വര്‍ഗം: അമേരിക്ക

ഭീകരര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുന്ന രാജ്യങ്ങളുടേയും പ്രദേശങ്ങളുടേയും പട്ടികയില്‍ അമേരിക്ക പാകിസ്താനേയും ഉള്‍പ്പെടുത്തി. ലഷ്‌കര്‍ ഇ തെയ്ബ, ജയ്‌ഷെ ഇ മൊഹമ്മദ് പോലുള്ള ഭീകര സംഘടനകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുകയും സംഘടിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസില്‍ വച്ച വാര്‍ഷിക ഭീകരവാദ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാന്‍ താലിബാനോ ഹഖാനി സംഘത്തിന് എതിരെയോ പാകിസ്താന്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:എന്‍ഡിടിവി

Comments are closed.