News in its shortest

മില്‍മ പാല്‍ തമിഴ്‌നാട്ടില്‍ ആവിന്‍ പൊടിയാക്കും; ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം

പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ ഈറോഡുള്ള പാല്‍പ്പൊടി ഫാക്ടറിയില്‍ പാല്‍പ്പൊടിയാക്കാന്‍ സ്വീകരിക്കാമെന്ന് തമിഴ്‌നാട് ക്ഷീര ഫെഡറേഷന്‍ (ആവിന്‍) അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പാല്‍ സ്വീകരിക്കുന്നതിന് ശ്രമിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കി.

കേരളം അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. തമിഴ്‌നാട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തുന്നു. നാളെ മുതല്‍ മില്‍മയുടെ പാല്‍ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തില്‍നിന്ന് 70 ശതമാനമായി മാറും.

സഹകരണ മേഖലയിലെ പാല്‍ കൂടുതലായി വാങ്ങാന്‍ നമ്മുടെ ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകും. മില്‍മയുടെ പാലും മറ്റ് ഉല്‍പന്നങ്ങളും കണ്‍സ്യൂമര്‍ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന പാല്‍ അതിഥി തൊഴിലാളികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Comments are closed.