News in its shortest

ഉത്തര്‍പ്രദേശില്‍ മദ്യ നിരോധനം അപ്രായോഗികമെന്ന് എക്‌സൈസ് മന്ത്രി

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സംപൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തില്ലെന്ന് എക്‌സൈസ് മന്ത്രി ജയ് പ്രതാപ് സിംഗ്. സംസ്ഥാനത്ത് മദ്യ നിരോധനം അപ്രായോഗികമാണെന്നും നിരോധനം വ്യാജമദ്യ വില്‍പനയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനക്ഷേമത്തിനും വികസനത്തിനുമാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മദ്യ നിരോധനം ആവശ്യപ്പെട്ട് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് എതിരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തുകയും ഔട്ട്‌ലെറ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.