News in its shortest

കേരള ബജറ്റ് 2018: തീരദേശ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ്‌

തീരദേശത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി കേരള ബജറ്റില്‍ 2000 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. മത്സ്യ ഗ്രാമങ്ങളിലും മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പ് നല്‍കുന്നതിനും അടിയന്തര സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം ഉണ്ടാക്കും. ഇതിനായി ബോട്ടുകളേയും തീരദേശ ഗ്രാമങ്ങളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഉപഗ്രഹ വിവര വിനിമയ സംവിധാനത്തിന് ദുരന്ത നിവാരണ അതോറ്റി രൂപം നല്‍കി. 100 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്.

തീരദേശ ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. കടല്‍ തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍പ്പിച്ച് അവിടം കണ്ടലും മരങ്ങളും വച്ചു പിടിപ്പിക്കും. അതിനായി 150 കോടി രൂപ വകയിരുത്തി.

തീരദേശ വികസന പാക്കേജിന്റെ വിശദ പദ്ധതി രേഖ തയ്യാറാക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.മത്സ്യ ചന്തകളും ഫിഷ് ലാന്റിംഗ് സെന്ററുകളും വികസിപ്പിക്കും. മത്സ്യം കേടുവരാതെ സൂക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജ് ശൃംഖല സൃഷ്ടിക്കുന്നതിന് എന്‍സിഡിസിയുടെ സഹായം തേടും. മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിലാകും പദ്ധതി നടപ്പിലാക്കുക.

ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് അടക്കം മത്സ്യമേഖലയില്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 240 കോടി രൂപയും തീരദേശ വികസനത്തിനായി 238 കോടി രൂപയും വകയിരുത്തി.

Comments are closed.