News in its shortest

വിരാടിന് സെഞ്ച്വറി, ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അമ്പത് ഓവറില്‍ ഡ്യുപ്ലെസിസിന്റെ സെഞ്ച്വറിയുടെ മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് എടുത്തിരുന്നു. ഡ്യുപ്ലെസി 112 പന്തില്‍ നിന്ന് 120 റണ്‍സാണ് എടുത്തിരുന്നത്.

വിജയലക്ഷ്യം ഇന്ത്യ 46-ാം ഓവറില്‍ മറികടന്നു. കോഹ്ലി 112 റണ്‍സ് അടിച്ചു കൂട്ടി മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ നായകന് പിന്തുണയുമായി അജ്യന്‍ക രഹാനെ 79 റണ്‍സ് എടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടു കെട്ടാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറപാകിയത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.

ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവ് 34 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റും യുസ്വേന്ദ്ര ഛഹാല്‍ 45 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.

ടെസ്റ്റ് പരമ്പര 2-1 ന് പരാജയപ്പെട്ട ഇന്ത്യ ഏകദിന പരമ്പര വിജയത്തിലൂടെ പകരം വീട്ടാനുള്ള ശ്രമത്തിലാണ്.

Comments are closed.