News in its shortest

എന്നെപ്പോലെ തടിച്ചികളും സുന്ദരികളാണ്; ജുവല്‍ മേരിയുടെ കിനാശ്ശേരി

ജുവല്‍ മേരി

തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് ! തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് !

മനുഷ്യരെത്ര തരമാണ് , എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ 😂 തൊലിക്ക് കീഴെ മാംസവും മേദസ്സ്ഉം ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ 🥰

ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നില്ക്കാൻ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ട വരും ?

കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ !

അഴകിനെ അളക്കുന്ന സ്കെയിൽ എത്ര ചെറുതാണല്ലേ ? ഓടിച്ചു ദൂരെക്കള !! നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി 🥰

ഫേസ് ബുക്കില്‍ കുറിച്ചത്‌

എന്നെപ്പോലെ തടിച്ചികളും സുന്ദരികളാണ്; ജുവല്‍ മേരിയുടെ കിനാശ്ശേരി

kerala psc coaching kozhikode