News in its shortest

കന്യാസ്ത്രീക്ക് അടിവസ്ത്രം വാങ്ങാന്‍ സഭാ അധികാരികളോട് യാചിക്കണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

സന്യാസമഠങ്ങളില്‍ സ്ത്രീക്ക് യാതൊരു വ്യക്തിത്വമില്ലെന്നും മറിച്ച് ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ സഭക്ക് പുറത്താവുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. ശാസ്ത്ര- സ്വതന്ത്രാചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ഹാളില്‍ നടന്ന ‘പാന്‍ 22’ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു സിസ്റ്റര്‍ ലൂസി.

‘ കന്യാസ്ത്രീയുടെ പണവും സമ്പാദ്യവുമെല്ലാം സഭക്കുവേണ്ടിയാണ് ചെലവാകുന്നത്. അടിവസ്ത്രം വാങ്ങുന്നതിന് പോലും, അധികാരികളോട് യാചിക്കേണ്ട അവസ്ഥയാണ്. ഒന്ന് ഉറക്കെ സംസാരിക്കുന്നതുപോലും കുറ്റമാണ്. ശരിക്കും അടിമകളെപ്പോലെയാണ് അവരുടെ ജീവിതം. 15ാം വയസ്സിലും മറ്റുമായി സ്വയം തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് ഇവരില്‍ പലരും കോണ്‍വെന്റുകളില്‍ എത്തിപ്പെടുത്ത്. അങ്ങനെ സര്‍ക്കാര്‍ ജോലിയടക്കം ചെയ്ത എത്ര തന്നെ വരുമാനം ഉണ്ടാക്കിയാലും ഒരു പൈസ പോലും സ്വന്തം ആവശ്യത്തിന് കിട്ടില്ല. ഇങ്ങനെ പത്തും അമ്പതും വര്‍ഷം ജോലിചെയ്തശേഷം ഒരു സുപ്രഭാതത്തില്‍ ഇനി നിങ്ങള്‍ പോയ്‌ക്കോളൂ എന്ന് പറഞ്ഞ് പുറത്താക്കിയാല്‍ ഞങ്ങള്‍ എങ്ങോട്ട്‌പോകും. ഇങ്ങനെ കാര്യങ്ങള്‍ തുറന്ന് പറയാന്‍ കഴിയാത്ത നൂറുകണക്കിന് പേര്‍ സന്യാസിമഠങ്ങളിലെ ഇരുട്ടുമുറികളില്‍ ഉണ്ട്. അവര്‍ക്കുവേണ്ടിയാണ് എന്റെ പേരാട്ടം. ”- സിസ്റ്റര്‍ ലൂസി പറഞ്ഞു.

ഇത്രയൊക്കെ ദുരനുഭവം ഉണ്ടായിട്ടും സഭാവസ്ത്രം, അഴിച്ചുവെക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും ലൂസി മറുപടി പറഞ്ഞു. ‘കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടിയാണ് എന്റെ പോരാട്ടം. ഇതിനായുള്ള കോടതി നടപടികള്‍ തുടരുകയാണ്. ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട് തീരുമാനിക്കാം’- അവര്‍ വ്യക്തമാക്കി. 

അഭിമുഖം വായിക്കാം: ക്രിസ്തുവിന് ലഭിച്ച മരണം എന്നേയും കാത്തിരിക്കുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കന്യാസ്ത്രീക്ക് അടിവസ്ത്രം വാങ്ങാന്‍ സഭാ അധികാരികളോട് യാചിക്കണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍