News in its shortest

ഹാര്‍ദിക് പാണ്ഡ്യ: അഹങ്കാരിയില്‍ നിന്നും അച്ചടക്കമുള്ള ക്യാപ്റ്റനിലേക്ക്‌

ശ്രീജിത്ത് കെ എസ്‌

ലീഗ് തുടങ്ങിയപ്പോൾ അഹങ്കാരി എന്ന ക്യാപ്റ്റൻ എന്ന ലേബലിൽ നിന്നും ഏറ്റവും മികച്ച ക്യാപ്റ്റൻ ആയി മാറിയ ഹാർദിക് മാജിക്.. എന്തൊരു മനുഷ്യൻ ആണ്. കുഴപ്പം ഇല്ലാത്ത സ്റ്റേജിൽ രാജസ്ഥാൻ മുന്നേറുമ്പോൾ പേരുകേട്ട സഞ്ജുവും ബട്ട്‌ലറും താളം കണ്ടെത്തി എന്ന് കരുതിയ സമയത്ത് തന്റെ death bowlers നെ ബൗണ്ടറി ലൈനിലേക് നിർത്തി അയാൾ സ്വയം അങ്കത്തിനിറങ്ങി രാജസ്ഥന്റെ capatane പറഞ്ഞയച ഹാർഡിക് magic ബൗൾ.

പിന്നീട് പതിയെ താളം കണ്ടെത്തിയ അപകട കാരിയും രാജസ്ഥാന്റെ വിശ്വസ്ഥനും ആയ ബട്ടലർ നെ സാഹ യുടെ കൈകളിൽ എത്തിച്ചു അടുത്ത പ്രഹരം. തന്റെ അവസാന ഓവറിൽ അപകട കാരിയായ hetmeyer നെ സ്വന്തം ക്യാച്ചിൽ പുറത്താക്കി രാജസ്ഥാനെ ബാറ്റിംഗ് തകർച്ചയിലേക് തള്ളി വിട്ടു.. Death bowlers നു പോലും നേടാനാവാത്ത രീതിയിൽ സാക്ഷാൽ റാഷിദ്‌ ഖനെക്കാൾ ഒരു runs കുറവ് വിട്ടു കൊടുത്തു 3 വിക്കറ്റ്.. 23 നു 2 എന്ന നിലയിൽ തകർച്ച നേരിടുന്ന സമയം തന്റെ ഉത്തരവാദിത്വം ആണ് ടീം നെ വിജയത്തിൽ എത്തിക്കൽ എന്നാ തിരിച്ചറിവിൽ ഗ്രീസിലേക്..

കൂറ്റനടിക്കാരനിൽ നിന്നും ഉത്തരവാദിത്വം ഉള്ള ബാറ്റിസ്മാൻനിലേക് ഉള്ള വളർച്ച, മോശം പന്ത് കളെ ശിക്ഷിച്ചു സ്കോറിങ് rate താഴാതെ നോക്കി ഗില്ലിനൊപ്പം 3 ആം wiketil നല്ല ഒരു കൂട്ടുകെട്ട്.. സാക്ഷാൽ അശ്വിൻ നെ അടിച്ച ഒരു സിക്സെർ മതി ഹാർദിക് എന്ന കൂറ്റനടികാരനെ മനസിലാക്കാൻ..

ടീം വിജയതീരത്ത്‌ എത്തും എന്ന് ഉറപ്പുള്ളപ്പോൾ ചാഹാലിന്റെ കുത്തി തിരിഞ്ഞ പന്തിന് പ്രതി രോധിക്കാൻ കഴിയാതെ പുറത്തേക്.. ഹാർദിക് താങ്കൾ എല്ലാവരുടെയും മനം കവർന്നിരിക്കുന്നു.. അഹങ്കാരിയിൽ നിന്നും അച്ചടക്കം ഉള്ള ഒരു ക്യാപ്റ്റനിലേക്.

ഹാര്‍ദിക് പാണ്ഡ്യ: അഹങ്കാരിയില്‍ നിന്നും അച്ചടക്കമുള്ള ക്യാപ്റ്റനിലേക്ക്‌
kerala psc coaching kozhikode