News in its shortest

എംപി വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ബീഹാറിലെ മഹാസഖ്യത്തിലെ പിളര്‍പ്പ് കേരള രാഷ്ട്രീയത്തിലും പ്രതിഫലിക്കുന്നു. നിതീഷ് കുമാറിന്റെ ജെഡിയു സംസ്ഥാനത്ത് പിളരും. ജെഡിയുവിന്റെ ഭാഗമായ എംപി വീരേന്ദ്രകുമാര്‍ എംപി പുതിയ പാര്‍ട്ടി രൂപീകരിക്കും. നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ റാംനാഥ് കോവിന്ദിന് വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ വീരേന്ദ്രകുമാര്‍ നയിക്കുന്ന കേരള ഘടകം എതിര്‍പ്പ് പ്രകടിപ്പിക്കുകയും തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാ കുമാറിന് വോട്ടു നല്‍കുകയും ചെയ്തു. നിതീഷിന്റെ ഭാവി തീരുമാനങ്ങള്‍ അനുസരിച്ചാകും നില്‍ക്കണോ പോകണോ എന്ന് തീരുമാനിക്കുകയെന്ന് അന്ന് കേരള ഘടകം വ്യക്തമാക്കിയിരുന്നതാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മലയാള മനോരമ

Comments are closed.