News in its shortest

നിതീഷ് കുമാറിനെ കാലം എങ്ങനെ വിലയിരുത്തും, അവസരവാദിയെന്നോ, വിജയിയായ രാഷ്ട്രീയക്കാരനെന്നോ

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി കേന്ദ്രത്തിലും ബീഹാറിലും നിതീഷ് കുമാര്‍ അനവധി താക്കോല്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പശുബെല്‍റ്റിലെ കടുത്ത എതിരാളിയായ രാഷ്ട്രീയ ജനതാദള്‍ മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടി വരെ നിതീഷിന്റെ അധികാര പങ്കാളികളായി. എബി വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര കൃഷി, റെയില്‍വേ മന്ത്രിയായിരുന്ന അദ്ദേഹം നൂറുകണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട 2002-ലെ ഗുജറാത്ത് കലാപ സമയത്ത് മോദിക്ക് എതിരെ രംഗത്തുവന്നു. എങ്കിലും അധികാരത്തിന്റെ രുചി വിട്ടു കളയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആര്‍ജെഡി മുക്ത ബീഹാര്‍ സ്വപ്‌നം കണ്ടിരുന്ന നിതീഷ് ബിജെപി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചതു മുതല്‍ മോദിക്ക് എതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തുകയും നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിട്ട് ലാലുവിനെ പുല്‍കുകയും ചെയ്തു. അദ്ദേഹത്തെ ചരിത്രം എങ്ങനെയാകും വിലയിരുത്തുക. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: നവംബര്‍13.ഇന്‍

Comments are closed.