News in its shortest

പദ്ധതികള്‍ മുടങ്ങാനുള്ളതല്ല, സാക്ഷാത്കരിക്കാനുള്ളത്: മുഖ്യമന്ത്രി

പദ്ധതികള്‍ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂര്‍ത്തിയാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ തിങ്കളാഴ്ച രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് അനുബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ഇത് പറഞ്ഞ്.

ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാതാ വികസനം, ജലപാതാ വികസനം, ദിര്‍ഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികള്‍ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നു. എതിര്‍പ്പുയര്‍ത്തിയവരെ വിശ്വാസത്തിലെടുത്തും മതിയായ നഷ്ടപരിഹാരം നല്‍കിയുമാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത്.

447 ടവറുകളില്‍ 351 എണ്ണവും പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്ത്.148 കിലോ മീറ്ററില്‍ 138 കിലോ മീറ്റര്‍ ലൈനും മൂന്നേകാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകുന്ന സ്വപ്ന പദ്ധതിയാണ് തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.