News in its shortest

വസ്തുതാ പരിശോധന: നരേന്ദ്രമോദിയാണോ ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ യാത്രികന്‍?

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിനിലെ ആദ്യത്തെ യാത്രികന്‍ നരേന്ദ്രമോദിയാണെന്ന് മോദിയുടെ വെബ്‌സൈറ്റ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന് മോദി അഹമ്മദാബാദില്‍ സബര്‍മതി നദിയിലെ ധരോയ് അണക്കെട്ടില്‍ സീപ്ലെയിനില്‍ ഇറങ്ങിയ സംഭവത്തെയാണ് മോദിയുടെ വെബ്‌സൈറ്റ് ഇന്ത്യയിലെ ആദ്യത്തെ സംഭവമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.

ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ബിജെപി നേതാക്കന്‍മാരും മറ്റും ഈ അവകാശവാദത്തെ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ അവകാശവാദം ശരിയാണോ. അല്ലയെന്നാണ് ഉത്തരം. 2010-ല്‍ ഇന്ത്യയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ പവന്‍ ഹന്‍സും ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ഭരണകൂടവും ചേര്‍ന്ന് ആരംഭിച്ചിരുന്നു. അന്ന് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. 2013-ല്‍ കേരള സര്‍ക്കാരും വിനോദസഞ്ചാര വികസനത്തിനായി സീപ്ലെയ്ന്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

മോദിയുടേയും ബിജെപിയുടേയും അവകാശത്തെ ദേശീയ മാധ്യമങ്ങളും വസ്തുതാ പരിശോധന നടത്താതെ ഏറ്റെടുത്തിരുന്നു.

സ്വന്തം നേട്ടത്തിനായി മോദിയും പാര്‍ട്ടിയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ശക്തമാകുമ്പോഴാണ് ഒരു നുണപ്രചാരണം കൂടി പൊളിയുന്നത്.

വിശദമായ വായിക്കാന്‍ സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.