News in its shortest

ഫേസ് ബുക്കില്‍ നിന്നും 600 കോടിയുടെ കമ്പനിയിലേക്ക്, ഇന്‍ഷോര്‍ട്ട്‌സിന്റെ വളര്‍ച്ചയുടെ കഥ

സാധാരണ ഫേസ് ബുക്ക് പേജില്‍ ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് 100 ജീവനക്കാരുള്ള 600 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയായി വളര്‍ന്ന ചരിത്രമാണ് ഇന്‍ഷോര്‍ട്ട്‌സ് എന്ന വാര്‍ത്താ മൊബൈല്‍ ആപ്പിന് പറയാനുള്ളത്. ഐഐടി ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളായിരുന്ന അസര്‍, ദീപിത്, അനുനയ് എന്നിവര്‍ ചേര്‍ന്നാണ് 60 വാക്കുകളില്‍ ഒരു വാര്‍ത്ത വായനക്കാരന് എത്തിച്ചു നല്‍കുന്ന ഫേസ് ബുക്ക് പേജ് ആരംഭിച്ചത്. പേജ് ഐഐടിയില്‍ വമ്പന്‍ ഹിറ്റായി. തുടര്‍ന്നുള്ള വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഏതാനും മാസം കൊണ്ട് ഒരുലക്ഷത്തിലധികം ലൈക്ക്‌സ് പേജിന് ലഭിച്ചു. പിന്നാലെ 60 വാക്കുകളില്‍ വാര്‍ത്ത അവതരിപ്പിച്ചു കൊണ്ട് മൊബൈല്‍ ആപ്പും വന്നു. 2015 പകുതിയോടെ ആപ്പ് ഒരു മില്ല്യണ്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തു. ഇന്ന് പത്ത് മില്ല്യണ് അടുപ്പിച്ചുവരും ഇന്‍ഷോര്‍ട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ചായ് പാനി.കോം

Comments are closed.