News in its shortest

എം വിന്‍സന്റ് എംഎല്‍എ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റില്‍, പ്രതിഷേധവുമായി കോണ്‍ഗ്രസുകാര്‍

സ്ത്രീപീഡനക്കേസില്‍ കോവളം എംഎല്‍എ എം വിന്‍സന്റ് അറസ്റ്റില്‍. എംഎല്‍എയെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. നെയ്യാറ്റിന്‍കര സബ് ജയിലിലാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ വിന്‍സന്റിനെ പാര്‍പ്പിച്ചിരിക്കുന്നത്. എംഎല്‍എയെ കോടതിയിലെത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മലയാള മനോരമ

Comments are closed.