News in its shortest

മമ്മൂട്ടി അറസ്റ്റിലെന്ന് വ്യാജ വാര്‍ത്ത

ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടി അറസ്റ്റിലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. കഴിഞ്ഞ ഒരു ആഴ്ചയായി മമ്മൂട്ടി സിംഗപ്പൂരിലാണ്. ഇതറിയാതെയാണ് സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി അറസ്റ്റിലെന്ന ഹോട്ട് ന്യൂസ് പ്രചരിപ്പിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് പ്രചാരണത്തെ പൊളിച്ചടുക്കി. മമ്മൂട്ടിയുടെ സിംഗപ്പൂരിലെ ഫോട്ടോകള്‍ തെളിവായി മനാഫ് നിരത്തി. മനാഫിന്റെ ഫേസ്ബുക്ക് പോസ്റ്റും ഫോട്ടോകളും കാണാന്‍ സന്ദര്‍ശിക്കുക: ഫേസ് ബുക്ക്‌

Comments are closed.