News in its shortest

2ജി അഴിമതി: എസ്സാര്‍ ഗ്രൂപ്പിന്റെ രവി റൂയിയെ സഹായിച്ച് കേന്ദ്രം

യുപിഎയുടെ കാലത്തെ 2ജി സ്‌പെക്ട്രം അഴിമതി അധികാരത്തിലേറാന്‍ ബിജെപിയെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്. എന്നാല്‍ ഈ കേസില്‍ പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ നേരിടുന്ന എസ്സാര്‍ ഗ്രൂപ്പിന്റെ രവി റൂയിയെ സഹായിച്ച് കേന്ദ്ര സര്‍ക്കാര്‍.

റഷ്യയിലേക്കും സ്വിറ്റ്‌സര്‍ലന്റിലേക്കും യാത്ര ചെയ്യുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. അതിലൊരു യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് എസ്സാറിന്റെ വൈസ് ചെയര്‍മാനെ അനുവദിച്ചതാണ്. 2015-ലായിരുന്നു ഈ സംഭവം.

മറ്റൊന്ന് 13 ബില്ല്യണ്‍ ഡോളറിന്റെ എണ്ണക്കരാറില്‍ ഒപ്പിടുന്നതിന് എസ്സാര്‍ ഗ്രൂപ്പിനെ സഹായിച്ചു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.