News in its shortest

എച്ച് വണ്‍ബി വിസ ചട്ടമാറ്റത്തിന് ഒരുങ്ങി യു എസ് എ

എച്ച് വണ്‍ബി വിസയുള്ളവരുടെ ഭാര്യയെയോ ഭര്‍ത്താവിനെയോ അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി യു എസ് എ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ള ആയിരക്കണക്കിന് വിദേശ പൗരന്‍മാരെ ബാധിക്കുന്നതാണ് ഈ നീക്കം.

ഐടി രംഗമാണ് ഏറ്റവും കൂടുതല്‍ എച്ച് വണ്‍ബി വിസ നല്‍കിയിരിക്കുന്നത്. മുന്‍ ഒബാമ ഭരണകൂടം 2015 മുതല്‍ എച്ച് വണ്‍ബി വിസയുള്ളവരുടെ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ എച്ച്-4 വിസയുപയോഗിച്ച് ജോലിചെയ്യാന്‍ അനുവദിച്ചിരുന്നതാണ്. ഇതില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഫസ്റ്റ്‌പോസ്റ്റ്.കോം

Comments are closed.