News in its shortest

ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. നാലോളം പാക് സൈനികര്‍ക്ക് പരിക്കേറ്റുവെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു.

മൂന്ന് ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് രാവിലെ 10.15 ഓടെയാണ് പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ഒരു മണിക്കൂറോളം തുടര്‍ന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിഇന്ത്യന്‍എക്‌സ്പ്രസ്.കോം

 

Comments are closed.