News in its shortest

ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ചു, നാല് ജഡ്ജിമാരും ഒഴിവാക്കപ്പെട്ടു

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ചു. മിശ്രയ്ക്ക് പുറമേ എകെ സിക്രി, എഎം ഖാനന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങള്‍.

വെളിയാഴ്ച മിശ്രയ്ക്ക് എതിരെ പത്രസമ്മേളനം നടത്തി വിമര്‍ശനങ്ങള്‍ ഉന്നയിച്ച നാല് ജഡ്ജിമാരില്‍ ആരും പുതിയ ബഞ്ചില്‍ ഇടം കണ്ടെത്തിയില്ലെന്നത് ശ്രദ്ധേയമായി.

ആധാര്‍, ശബരിമലയില്‍ സ്ത്രീ പ്രവേശനം, സ്വവര്‍ഗ രതി കുറ്റകരമാക്കിയത് പുനപരിശോധിക്കല്‍ തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഈ ബെഞ്ച് പരിഗണിക്കും.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മാതൃഭൂമി.കോം

Comments are closed.