News in its shortest

സെഞ്ചൂറിയനില്‍ കോഹ്ലിക്ക് സെഞ്ച്വറി

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 21-ാം ടെസ്റ്റ് സെഞ്ച്വറിയോടെ ടീമിന്റെ പോരാട്ടം നയിക്കുന്നു. കോഹ്ലി 105 റണ്‍സ് എടുത്ത് ബാറ്റിങ് തുടരുകയാണ്. ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് എടുത്തിട്ടുണ്ട്.

രണ്ടാം ദിവസം അഞ്ചു വിക്കറ്റ് നഷ്മാക്കിയ ഇന്ത്യയ്ക്ക് മൂന്നാം ദിനം ഒരു വിക്കറ്റ് കൂടെ നഷ്ടമായി. 15 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ടായി. ഇല്ലാത്ത റണ്‍സിനുവേണ്ടി ഓടിയാണ് പാണ്ഡ്യ പുറത്തായത്.

കോഹ്ലിയുടെ സെഞ്ച്വറിയില്‍ 10 ബൗണ്ടറികളുണ്ട്. രണ്ടാം ദിനം ഒരറ്റത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി പൊരുതി നിന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.