News in its shortest

ദ്രാവിഡ നാട്ടില്‍ ആര്‍ എസ് എസിന് വഴിയൊരുക്കുന്ന രജനികാന്ത്‌

നമ്മുടെ ആത്മീയത രാഷ്ട്രീയമായിരിക്കും. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കൊണ്ട് രജനീകാന്ത് പറഞ്ഞു. ഈ പ്രഖ്യാപനത്തിന് ഏറെ പ്രധാന്യമുണ്ട്. കാരണം, മതത്തേയും ആത്മീയതയേയും തള്ളിക്കളഞ്ഞു കൊണ്ടാണ് സാമൂഹിക പരിഷ്‌കര്‍ത്താവായ ഇവി രാമസ്വാമി ദ്രാവിഡ പ്രസ്ഥാനം ആരംഭിക്കുന്നത്. നിരീശ്വരവാദത്തേയും യുക്തിചിന്തയേയുമാണ് സിഎന്‍ അണ്ണാദുരെ തമിഴ്‌നാട്ടിലെ വിപ്ലവത്തിന്റെ അടിസ്ഥാനശിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. ആര്‍ എസ് എസിനും ബിജെപിക്കും ബാലികേറാമലയായി തമിഴ്‌നാടിനെ ആക്കിയതും ഈ രണ്ടു സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയും ചിന്തകളുടെ സ്വാധീനം സംസ്ഥാനത്ത് നിലനില്‍ക്കുന്നതു കൊണ്ടാണ്.

ദ്രാവിഡ മുന്നേറ്റ കഴകത്തിന് ദൈവങ്ങളോട് ബഹുമാനമില്ലായിരുന്നു. തുടര്‍ന്ന് വന്ന ആറ് ദശാബ്ദത്തോളം കാലം ആരും രാഷ്ട്രീയത്തിലെ ആത്മീയതയെ കുറിച്ച് തുറന്നു പറയാന്‍ ധൈര്യം കാണിച്ചിട്ടില്ല. കടുത്ത ദൈവ വിശ്വാസിയായിരുന്ന എംജിആര്‍ പോലും പരസ്യമായി ആരാധിച്ചിരുന്നില്ല.

പെരിയോറിന്റെ സാമൂഹിക നീതി മന്ത്രത്തിനും യുക്തി ചിന്തയ്ക്കും നിരീശ്വരവാദത്തിനും അനുകൂലമായി നില്‍ക്കുന്ന ചിന്തയെ തകര്‍ക്കാന്‍ ദ്രാവിഡ മുന്നേറ്റത്തെ എതിര്‍ക്കുന്ന ശക്തികള്‍ ഏറെ പരിശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നട്ടെല്ലും അതായിരുന്നു. സംസ്ഥാനത്ത് ഹിന്ദുത്വയെ തടുത്ത് നിര്‍ത്തിയതും.

രജനിയുടെ രാഷ്ട്രീയ പ്രവേശം മതത്തേയും ആത്മീയതയേും തമിഴ്‌നാട്ടിലെ മുഖ്യധാര രാഷ്ട്രീയ ആശയത്തിന്റെ ഭാഗമാക്കുകയാകും ചെയ്യുക. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രജനി വിജയിക്കുകയാണെങ്കില്‍ ആര്‍ എസ് എസിന് നേടാന്‍ കഴിയാത്തത് അദ്ദേഹത്തിന് കൈവരിക്കാന്‍ കഴിയും.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.