News in its shortest

ആര്‍ എസ് എസ് ശാഖകള്‍ കലാപത്തിന്റെ ഉറവിടമെന്ന് കോടിയേരി

ആര്‍ എസ് എസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ കലാപങ്ങളുടെ ഉറവിടം ആര്‍ എസ് എസ് ശാഖകളാണെന്ന് അദ്ദേഹം ആരോപിച്ചു.

ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുമ്പോള്‍ സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുന്നുവന്നും ഇത് കേരളത്തില്‍ അരാജകത്വവും കലാപവും ഉണ്ടാക്കാനാണ് ആര്‍ എസ് എസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ എസ് എസിന് എതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണമെന്നും ആ പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയ്യാറെടുക്കണമെന്നും കോടിയേരി പറഞ്ഞു.

ആര്‍ എസ് എസിനെ നേരിടാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ കായിക ക്ഷമത കൈവരിക്കണമെന്നും കോടിയേരി പറഞ്ഞു.

Comments are closed.