News in its shortest

ബാങ്കുകളുടെ ഇരുട്ടടി: എടിഎം ഇടപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും

നോട്ടു നിരോധനത്തെ തുടര്‍ന്ന് എടിഎം പരിപാലന ചെലവ് വര്‍ദ്ധിച്ചതും ഇടപാടുകളുടെ എണ്ണം കുറഞ്ഞതും ചൂണ്ടിക്കാണിച്ച് ബാങ്കുകള്‍ എടിഎം ഇടപാടുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റേതല്ലാത്ത എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ഇനി കൂടിയ നിരക്ക് നല്‍കേണ്ടി വരും.

സ്വകാര്യ, പൊതുമേഖല ബാങ്കുകളുമായി ചര്‍ച്ച നടത്തിയ ദേശീയ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഈ ആവശ്യവുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചു.

സ്വകാര്യ ബാങ്കുകളാണ് ഈ ആവശ്യം ശക്തമായി ഉയര്‍ത്തുന്നത്. എന്നാല്‍ ചില വലിയ പൊതുമേഖല ബാങ്കുകള്‍ വര്‍ദ്ധനവിന് എതിരാണ്. നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് ധാരാളം ഇടപാടുകളുള്ള ഈ ബാങ്കുകളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് എതിര്‍പ്പ്.

പുതിയ കറന്‍സി നോട്ടുകള്‍ വന്നപ്പോള്‍ അതിന് അനുസൃതമായി എടിഎമ്മുകള്‍ മാറ്റേണ്ടി വന്നത് ബാങ്കുകള്‍ക്ക് അമിത ഭാരമായി മാറിയിരുന്നു. 3000 രൂപയാണ് ഒരു മെഷീന് ചെലവ് വന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ലൈവ്മിന്റ്.കോം

Comments are closed.