News in its shortest

സീറോ ആംഗിളില്‍ നിന്നൊരു സുന്ദരന്‍ ഗോള്‍, കോഴിക്കോട്ടെ അഞ്ചാം ക്ലാസുകാരന്‍ വിസ്മയമായി

വയനാട് മീനങ്ങാടിയില്‍ നടന്ന അഖില കേരള കിഡ്‌സ് അണ്ടര്‍ 9 ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഒരു ബാലന്‍ നേടിയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മൈതാനത്തിന്റെ വലത്തെ കോര്‍ണറില്‍ നിന്ന് സീറോ ആംഗിളില്‍ ഡാനിഷ് എന്ന ബാലന്‍ എടുത്ത കിക്ക് ഗോള്‍ വലയില്‍ വീണു. കെ എഫ് ടി സി ടീം അംഗമായ ഡാനി ടൂര്‍ണമെന്റിലെ താരമായി. ടീം നാല് ഗോളിന് എതിരാളികളെ തകര്‍ത്ത് വിട്ടു. ബെക്കാം, ടോണി ക്രൂസ്, റൊണോള്‍ഡിഞ്ഞോ തുടങ്ങിയ ഇതിഹാസങ്ങളുടെ പേരിലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ സീറോ ആംഗിള്‍ ഗോളുകള്‍ പിറന്നിട്ടുള്ളത്. വീഡിയോ കാണാം.

Superb ..മോനെ…ഡാനിഷ് ????????????????

Posted by I M Vijayan on Monday, 10 February 2020

Comments are closed.