News in its shortest

തോറ്റെങ്കിലും രാഹുല്‍ കൂടെക്കൊണ്ട് പോരുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

31 വര്‍ഷത്തിന് ശേഷം ഒരു ക്രിക്കറ്റ് എകദിന പരമ്പരയിലെ എല്ലാ മത്സരം തോല്‍ക്കുകയെന്ന നാണക്കേട് ഇന്ത്യന്‍ ടീമിന് ലഭിച്ചുവെങ്കിലും ന്യൂസിലന്റില്‍ നിന്നും കെ എല്‍ രാഹുല്‍ വാരിയത് ഒരുപിടി റെക്കോര്‍ഡുകള്‍. അവസാന ഏകദിനത്തിലെ ബാറ്റിങ് പ്രകടനമാണ് അദ്ദേഹത്തിന് റെക്കോര്‍ഡുകള്‍ നല്‍കിയത്. 113 പന്തില്‍നിന്ന് 112 റണ്‍സാണ് രാഹുല്‍ നേടിയത്.

രാഹുലിന്റെ കരിയറിലെ നാലാം സെഞ്ച്വറി. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി രാഹുല്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയാണ് രാഹുല്‍ മറികടന്നത്. 36 ഇന്നിങ്‌സുകളില്‍ നിന്ന് നാല് സെഞ്ച്വറികള്‍ കോഹ്ലി നേടിയിട്ടുണ്ട്. ശിഖര്‍ ധവാനാണ് ഒന്നാം സ്ഥാനത്തുള്ളത്. 24 ഇന്നിങ്‌സില്‍ നിന്ന് നാല് സെഞ്ച്വറികള്‍.

ന്യൂസിലാന്റില്‍ ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചോ അതിന് താഴെയോ ഉള്ള സ്ഥാനങ്ങളില്‍ ഇറങ്ങി ആതിഥേയര്‍ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രാഹുല്‍ കുറിച്ചു.

21 വര്‍ഷത്തിന് ശേഷം ഏഷ്യയ്ക്ക് പുറത്തുള്ള രാജ്യത്ത് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ രാഹുല്‍ കുറിച്ചു. ന്യൂസിലന്റില്‍ നടന്ന ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും രാഹുലാണ്.

2017-ല്‍ എംഎസ് ധോണി 2017-ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചാം നമ്പറില്‍ സെഞ്ച്വറി നേടിയശേഷം ഒരു ഇന്ത്യന്‍ താരം സ്‌കോര്‍ ചെയ്യുന്ന ആദ്യ സെഞ്ച്വറിയാണ് ഇന്ന് രാഹുല്‍ ന്യൂസിലന്റില്‍ അടിച്ചത്.

Comments are closed.