News in its shortest

ഗുജറാത്ത് വികസന മാതൃകയുടെ പിന്നിലെ നഗ്ന യാഥാര്‍ത്ഥ്യം

എന്താണ് ഗുജറാത്ത് മാതൃക. ലളിതമായി പറഞ്ഞാല്‍ 2002 മുതല്‍ 2012 വരെ വളര്‍ച്ചാ നിരക്കില്‍ ഗുജറാത്ത് നേടിയ വന്‍വളര്‍ച്ച. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നവഉദാരവല്‍കരണ നയങ്ങള്‍ക്ക് നല്‍കിയ പുതിയ വ്യാഖാനങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെട്ടു.

ഈ വളര്‍ച്ചാ തന്ത്രത്തിന് മൂന്ന് പ്രധാന ഘടകങ്ങളുണ്ട്. കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ഒഴുകിയെത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ മെച്ചപ്പെടുത്തുക, സ്വകാര്യ നിക്ഷേപകരുടെ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റിയെടുക്കുക, നിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടി കോര്‍പറേറ്റുകള്‍ വന്‍തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയെന്നതാണ്. ഇത് സ്വകാര്യ നിക്ഷേപവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും ഉറപ്പാക്കിയെങ്കിലും എന്താണ് മൊത്തത്തില്‍ ഇതെല്ലാം ഗുജറാത്തില്‍ ഉണ്ടാക്കിയ ഫലങ്ങള്‍.

പണം സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഒഴുക്കിയതു മൂലം സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, തൊഴില്‍ അവസരങ്ങള്‍ എന്നിവയ്ക്കു മാറ്റിവയ്ക്കുന്നത് കുറച്ചു. വരുമാനത്തിന്റെ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ഗുജറാത്ത് വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റി വയ്ക്കുന്നത്. ഫലമെന്താണ്. ഗുജറാത്തിലെ 45 ശതമാനം തൊഴിലാളികളും നിരക്ഷരരാണ് അല്ലെങ്കില്‍ അവര്‍ അഞ്ചാം ക്ലാസു വരെയേ പഠിച്ചിട്ടുള്ളൂ. വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതെയായി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍

Comments are closed.