News in its shortest

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയ്ക്ക് 109-ാം സ്ഥാനം

ലോകരാജ്യങ്ങള്‍ക്കിടയില്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയ്ക്ക് 109-ാം സ്ഥാനം. അതേസമയം ബ്രോഡ്ബാന്‍ഡ് വേഗതയില്‍ 76-ാമതാണ് രാജ്യത്തിന്റെ സ്ഥാനം.

2017-ന്റെ ആരംഭത്തില്‍ ഇന്ത്യയില്‍ ശരാശരി മൊബൈല്‍ ഡൗണ്‍ലോഡ് വേഗത 7.65 എംബിപിഎസ് ആണ്. നവംബറോടുകൂടി 8.80 എംബിപിഎസ് ആയി വര്‍ദ്ധിച്ചു.

എന്നാല്‍ അയല്‍രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ പിന്നിലാണ്. പാകിസ്താനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.