News in its shortest

ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടു, മാപ്പ് പറഞ്ഞ് റെയില്‍വേ

വൈകിയോടുന്ന ട്രെയിനുകള്‍ മാത്രം കണ്ടിട്ടുള്ള ഇന്ത്യാക്കാര്‍ക്ക് ജപ്പാനില്‍ നിന്നുള്ള ഈ വാര്‍ത്ത രസകരമായി തോന്നും. അവിടെ 20 സെക്കന്റുകള്‍ നേരത്തേ ട്രെയിന്‍ പുറപ്പെട്ടത് യാത്രക്കാരെ വലച്ചുവെന്നതിന് ജപ്പാന്‍ റെയില്‍വേ മാപ്പു പറഞ്ഞിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ സുക്കുബ എക്‌സ്പ്രസാണ് മിനാമി നാഗരേയാമ സ്റ്റേഷനില്‍ നിന്നും 20 സെക്കന്റുകള്‍ നേരത്തെ എടുത്തത്. യാത്രക്കാര്‍ ഈ ചെറിയ മാറ്റം ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഈ ട്രെയിന്‍ ഓടിക്കുന്ന സ്വകാര്യ റെയില്‍വേ ഓപ്പറേറ്റര്‍ വിഷയം ഗൗരവമാണെന്നും മാപ്പ് പറയേണ്ടതാണെന്നുമുള്ള നിലപാട് സ്വീകരിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഹിന്ദുസ്ഥാന്‍ ടൈംസ്‌

Comments are closed.