News in its shortest

വിംബിള്‍ഡണില്‍ റോജര്‍ ഫെഡറര്‍ക്ക് ചരിത്ര വിജയം

ഒരു പിടി റെക്കോര്‍ഡുകളുമായി റോജര്‍ ഫെഡറര്‍ വിംബിള്‍ഡണില്‍ ചരിത്ര വിജയം. എട്ടാം വിംബിള്‍ഡണ്‍ കിരീടം നേടിയ അദ്ദേഹം 19-ാം ഗ്രാന്‍ഡ് സ്ലാം വിജയം കൈവരിക്കുകയും ചെയ്തു. വിംബിള്‍ഡണില്‍ കിരീടധാരണം നടത്തുന്ന ഏറ്റവും പ്രായമേറിയ താരം എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലിലായി. പരിക്കുമൂലം വലഞ്ഞ മാരിന്‍ സിലികിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. ഫൈനലിന്റെ ഒരു ഘട്ടത്തില്‍ സിലിക് പൊട്ടിക്കരയുകയും ചെയ്തത് നൊമ്പരക്കാഴ്ചയായി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി

Comments are closed.