News in its shortest

ഞങ്ങളുടേത് വിവേകാന്ദന്റെ ഹിന്ദുത്വ, ഗോഡ്‌സെയുടേതല്ല: ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലെ വാക്‌പ്പോര് തുടരുന്നു. തന്നെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വാമി വിവേകാനന്ദന്‍ ഗോവധത്തെ കുറിച്ച് പറയുന്നത് എന്താണെന്ന് പഠിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ സിദ്ധരാമയ്യ ആദിത്യനാഥിനെ ഉപദേശിച്ചു.

കഴിഞ്ഞദിവസം ഹിന്ദുവായ സിദ്ധരാമയ്യ ബീഫിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി നേതാവായ ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ഉപദേശിച്ചത്.

ട്വിറ്ററിലാണ് സിദ്ധരാമയ്യ ആദിത്യനാഥിന് മറുപടി പറഞ്ഞത്. സ്വാമി വിവേകാനന്ദന്റെ ആശയങ്ങളാണ് ഹിന്ദുത്വ പിന്തുടരുന്നതെന്നും നാഥുറാം ഗോഡ്‌സെയുടേതല്ലെന്നും സിദ്ധരാമയ്യ കുറിച്ചു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.