News in its shortest

കേന്ദ്ര നീക്കത്തിന് തിരിച്ചടി: എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കരുതെന്ന് എംപിമാരുടെ കമ്മിറ്റി

എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്‍മാറണമെന്നും കടബാധ്യതയില്‍ നിന്നും നഷ്ടത്തില്‍ നിന്നും കരകയറുന്നതിന് അഞ്ചുവര്‍ഷത്തെ സമയം കമ്പനിക്ക് നല്‍കണമെന്നും എംപിമാരുടെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. വ്യോമയാന മന്ത്രാലയത്തിന്റെ നയങ്ങള്‍ കാരണമാണ് എയര്‍ ഇന്ത്യ നഷ്ടത്തിലാകുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ കമ്പനിയുടെ മേലുള്ള നിയന്ത്രണം കുറയ്ക്കണമെന്നും കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യവല്‍കരണത്തിന് പകരം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം. വ്യാപാര കണ്ണിലൂടെ മാത്രം എയര്‍ ഇന്ത്യയെ കാണരുതെന്നും എയര്‍ ഇന്ത്യ ദേശത്തിന്റെ അഭിമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നിതി ആയോഗ് എയര്‍ഇന്ത്യയെ തന്ത്രപരമായി ഓഹരി വിറ്റഴിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.