News in its shortest

തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരത്ത് ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷ് (34) വെട്ടേറ്റ് മരിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് ബിജെപി ആരോപിച്ചു. വൈകുന്നേരം ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്ത് ബിജെപി-സിപിഐഎം സംഘര്‍ഷം നിലനില്‍ക്കുകയാണ്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമ ഓണ്‍ലൈന്‍

Comments are closed.