News in its shortest

മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് വെങ്കയ്യ നായിഡു

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി മത്സരിപ്പിക്കുന്ന വെങ്കയ്യ നായിഡുവിന്റെ മകന് എതിരായി കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ നായിഡു നിഷേധിച്ചു. തെലങ്കാന സര്‍ക്കാരിനുവേണ്ടി കാര്‍ വാങ്ങിയ കരാറില്‍ നായിഡുവിന്റെ മകന് അനര്‍ഹമായ പരിഗണന കിട്ടിയെന്നാണ് ആരോപണം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും എതിരായി ആരോപണമുണ്ട്. 2014-ല്‍ തെലങ്കാനയ്ക്കുവേണ്ടി 270 കോടി രൂപയുടെ കാറുകള്‍ വാങ്ങിയത് നായിഡുവിന്റേയും റാവുവിന്റേയും മക്കളുടെ പേരിലെ ഡീലര്‍ഷിപ്പിലുള്ള ഷോറൂമുകളില്‍ നിന്നാണ്. മത്സരാധിഷ്ഠിതമായ കരാര്‍ അവര്‍ക്ക് ലഭ്യമായത്. അധികാരത്തിന്റെ തണലിലാണ് കരാറുകള്‍ ഇരുവര്‍ക്കും ലഭിച്ചത്. സീസറുടെ ഭാര്യ സംശയത്തിന് അതീതമായിരിക്കണം എന്നാണ് പഴഞ്ചൊല്ല്. വെങ്കയ്യയും റാവുവും സംശയത്തില്‍ നിന്ന് മുക്തി നേടുമോ. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക:  എന്‍ഡിടിവി

Comments are closed.