News in its shortest

മോദി പാലസ്തീന്‍ സന്ദര്‍ശിക്കാതിരുന്നത് എന്തുകൊണ്ട്?, ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഡിയോ ക്ലിപ് ചോര്‍ന്നു

ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രതലവന്‍മാര്‍, പ്രധാനമന്ത്രിമാര്‍ തുടങ്ങിയവരെല്ലാം പാലസ്തീനില്‍ കൂടെ സന്ദര്‍ശനം നടത്തിയേ മടങ്ങാറുള്ളൂ. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചശേഷം പാലസ്തീനെ ഒഴിവാക്കി മടങ്ങി. ഇന്ത്യയുടെ പാല്തീന്‍ നയത്തില്‍ നിന്നുള്ള പിന്‍മാറ്റമായി ഇതിനെ വിശേഷിപ്പിച്ചു കൊണ്ട് ഏറെ വിമര്‍ശനം ഉണ്ടായി. എന്നാല്‍ എന്തുകൊണ്ട് മോദി പാലസ്തീന്‍ സന്ദര്‍ശിച്ചില്ലെന്നുള്ള രഹസ്യം ഇസ്രായേല്‍ പ്രധാനമന്ത്രി അബദ്ധത്തില്‍ വെളിപ്പെടുത്തിയത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. പ്രധാനമന്ത്രി നെതന്യാഹു ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട്,സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി അടച്ചിട്ട മുറിയില്‍ നടത്തിയ സംഭാഷണത്തിനിടെ ഓണായിരുന്ന മൈക്കിലൂടെ പറഞ്ഞത് ഇസ്രായേല്‍ മാധ്യമം പുറത്തു വിട്ടു. വിശദമായി അറിയാന്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: ഇന്ത്യന്‍ എക്‌സ്പ്രസ്‌

Comments are closed.