News in its shortest

അവസാന മത്സരത്തില്‍ പരിക്ക്, ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ വിട വാങ്ങി

ലോകം കാത്തിരുന്നത് സ്വര്‍ണത്തോടെ ഉസൈന്‍ ബോള്‍ട്ട് വിടവാങ്ങുന്നത് കാണുന്നതിന്. എന്നാല്‍ ട്രാക്ക് ബോള്‍ട്ടിനായി കരുതി വച്ചത് പരിക്കും മത്സരം പൂര്‍ത്തിയാക്കാനാകാതെയുള്ള മടക്കവും. വേദനയോടെയാണ് ആ കാഴ്ച ലോകം കണ്ടത്. 4 100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ജമൈക്കെയുടെ സഹതാരം കൈമാറുമ്പോള്‍ ടീം മൂന്നാം സ്ഥാനത്തായിരുന്നു. വെല്ലുവിളി ഉയര്‍ത്തി ബ്രിട്ടനും അമേരിക്കയും. എന്നാല്‍ ബോള്‍ട്ട് സ്വര്‍ണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ലോകം കാത്തിരുന്നപ്പോള്‍ വേദന കൊണ്ട് പുളഞ്ഞു ട്രാക്കിലേക്ക് വീഴുന്നതാണ് അവര്‍ കണ്ടത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക. കാച്ച് ന്യൂസ്.കോം

Comments are closed.