News in its shortest

ടി 20 ശൈലിയില്‍ സെഞ്ച്വറി, ഹാര്‍ദിക് പാണ്ഡ്യയ്ക്ക് റെക്കോര്‍ഡ്‌

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇഴഞ്ഞു നീങ്ങിയ ഇന്ത്യയെ അവസാന സെക്ഷനുകളില്‍ ടി 20 ശൈലിയില്‍ ആഞ്ഞടിച്ച് 487 റണ്‍സിലെത്തിച്ച വലംകൈയന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരു റെക്കോര്‍ഡ് കൂടെ പേരില്‍ ചേര്‍ത്തു. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡാണ് പാണ്ഡ്യ പല്ലേക്കലേ ടെസ്റ്റില്‍ അടിച്ചെടുത്തത്. 86 പന്തില്‍ നൂറ് തികച്ച പാണ്ഡ്യ പുഷ്പകുമാര എറിഞ്ഞ 116-ാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും അടക്കം മൊത്തം 26 റണ്‍സ് നേടി. പാണ്ഡ്യ മൊത്തം 107 റണ്‍സാണ് അടിച്ചെടുത്തത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക. കാച്ച് ന്യൂസ്.കോം

Comments are closed.