News in its shortest

ഉത്തരകൊറിയയേക്കാള്‍ അപകടകാരിയാണ് കൃത്രിമ ബുദ്ധിയെന്ന് എലോണ്‍ മസ്‌ക്‌

ഉത്തര കൊറിയയുമായി വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തേക്കാളുപരി ജനങ്ങള്‍ കൂടുതല്‍ ആശങ്കാകുലരാകേണ്ടത് കൃത്രിമ ബുദ്ധിയെയാണെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സ്വന്തം അഭിപ്രായം കുറിച്ചത്. കൃത്രിമ ബുദ്ധിയെ നിയന്ത്രിക്കുന്നതിന് നിയമം വേണമെന്ന് അദ്ദേഹം മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം ഫേസ്ബുക്ക് ഉടമ സുക്കര്‍ ബര്‍ഗുമായി വാഗ്വാദത്തിലേര്‍പ്പെട്ടത് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ന്യൂസ്18

Comments are closed.