News in its shortest

നിയമസഭ തെരഞ്ഞെടുപ്പ്: ത്രിപുരയില്‍ ഫെബ്രുവരി 18-ന്‌, മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27-ന്‌

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18-നും, മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27-നുമാണ് തെരഞ്ഞെടുപ്പെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അചല്‍ കുമാര്‍ ജ്യോതി മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണെല്‍.

ഇന്നു മുതല്‍ മൂന്നു സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവില്‍ വന്നു. മൂന്ന് തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനും വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റിങ്ങും ഉണ്ടാകും.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.