News in its shortest

അമിത് ഷായുടെ വരുമാനത്തില്‍ 300 ശതമാനം വര്‍ദ്ധനവ്, പ്രസിദ്ധീകരിച്ച വാര്‍ത്ത മുക്കി ടൈംസ് ഓഫ് ഇന്ത്യ

ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ സ്ഥാനാര്‍ത്ഥികളുടെ വരുമാനത്തില്‍ വന്‍തോതില്‍ വര്‍ദ്ധനവുണ്ടായിയെന്ന് ടൈംസ് ഓഫ് ഇന്ത്യയും ഇക്കണോമിക് ടൈംസും ശനിയാഴ്ച വിശദമായി വാര്‍ത്ത നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ അധികരിച്ചാണ് ഈ വാര്‍ത്ത തയ്യാറാക്കിയിരുന്നത്. അതനുസരിച്ച് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വരുമാനം 300 ശതമാനം വര്‍ദ്ധിച്ചുവെന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടാണ് ഷായുടെ വരുമാനം ഇത്രകണ്ട് വര്‍ദ്ധിച്ചത്. ഈ വാര്‍ത്തയില്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. അവര്‍ ബിരുദം ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ഇറാനി. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ പെട്ടെന്ന് ഇരുപത്രങ്ങളുടെയും വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്ത അപ്രത്യക്ഷമായി. അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ 500 കോടി രൂപയുടെ നികുതിയിളവ് നല്‍കിയെന്ന് ഇപിഡബ്ല്യു പ്രസിദ്ധീകരിച്ച വാര്‍ത്ത അവര്‍ക്ക് അദാനിയുടെ വക്കീല്‍ നോട്ടീസ് ഭീഷണി കാരണം വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ പിന്തുണയ്ക്കുന്ന രണ്ട് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിച്ച വാര്‍ത്ത വെബ്‌സൈറ്റില്‍ നിന്നും എടുത്തുമാറ്റേണ്ടി വന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ജനതാ കാ റിപ്പോര്‍ട്ടര്‍

Comments are closed.