News in its shortest

ഗുജറാത്ത് നിയമസഭയില്‍ വനിതകള്‍ 13 പേര്‍ മാത്രം

സ്ത്രീ സുരക്ഷയെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ ഘോരഘോരം പ്രസംഗിക്കാറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കാന്‍ സീറ്റു നല്‍കുന്നതില്‍ ഇതേ രാഷ്ട്രീയക്കാര്‍ പിശുക്കു കാണിക്കും.

ഗുജറാത്തിലും ഇതിനൊന്നും മാറ്റമില്ല. 1834 സ്ഥാനാര്‍ത്ഥികളില്‍ 122 പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍. മൊത്തം സ്ഥാനാര്‍ത്ഥികളില്‍ ഏഴ് ശതമാനം പോലും വരില്ലത്. അവരില്‍ വെറും 22 സ്ത്രീകള്‍ മാത്രമാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയം കണ്ടത് 13 പേര്‍ മാത്രവും.

സംസ്ഥാനത്ത് വോട്ടര്‍മാരില്‍ 47.80 ശതമാനം സ്ത്രീകളാണ്. പക്ഷേ, കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചാല്‍ 1.19 ശതമാനം മാത്രമേ സ്ത്രീകളുള്ളൂ.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.