News in its shortest

അന്യഗ്രഹവാഹനങ്ങളെ കണ്ടുവെന്ന് മുന്‍ അമേരിക്കന്‍ നാവിക സേന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

2004-ല്‍ അന്യഗ്രഹ ജീവികളുടെ വാഹനത്തെ കണ്ടുവെന്ന വാദവുമായി അമേരിക്കയിലെ നാവിക സ്‌ക്വാഡ്രനിലെ മുന്‍ കമാന്‍ഡിംഗ് ഓഫീസര്‍ രംഗത്ത്. 18 വര്‍ഷത്തോളം യുഎസ് നാവിക സേനയില്‍ വൈമാനികനായിരുന്ന ഡേവിഡ് ഫ്രേവറാണ് കഥാനായകന്‍.

അന്യഗ്രഹ ജീവികളുടെ വാഹനങ്ങളെ കുറിച്ചു മാത്രം പഠനം നടത്തുന്നതിന് പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ അടുത്തിടെ സമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് ഡേവിഡ് ഭൂമിയില്‍ നിന്നുള്ളതല്ലാത്ത എന്തോ ഒന്നിനെ കണ്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇറാഖ് യുദ്ധത്തിനായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സേനയെ വിന്യസിക്കുന്നതിനായുള്ള പരിശീലനം നടക്കുമ്പോഴാണ് ഡേവിഡിന് അത്ഭുതകരമായ അനുഭവം ഉണ്ടായത്. അന്യഗ്രഹജീവികളുടെ വാഹനങ്ങള്‍ 80,000 അടിയില്‍ നിന്നും 20,000 അടിയിലേക്ക് അതിവേഗം വന്നശേഷം അപ്രത്യക്ഷമാകുന്നത് കണ്ടുവെന്നാണ് ഡേവിഡ് പറയുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.