News in its shortest

എല്‍ഡിഎഫിനോടുള്ള വിരോധം തീര്‍ക്കാര്‍ ലിസി ആശുപത്രിയെ ആക്രമിക്കുന്ന യുഡിഎഫ്‌

ജോജി വര്‍ഗീസ്‌

യുഡിഎഫിൻ്റെ ക്രിസ്ത്യൻ വിരോധം…”ലിസ്സി ഹോസ്പിറ്റൽ” എന്ന പേര് കേൾക്കാത്തവർ മധ്യകേരളത്തിൽ കുറവായിരിക്കും. “മാർ അഗസ്റ്റിൻ കണ്ടത്തിൽ മെമ്മോറിയൽ ലിസ്സി ഹോസ്പിറ്റൽ” എന്ന ഫുൾ പേരിൽ തുടങ്ങിയ ഈ ആശുപത്രി 1957 മുതൽ എറണാകുളത്ത് പ്രവർത്തിക്കുന്നതാണ്.

കേരളത്തിലേ കത്തോലിക്ക സഭയിൽ ഏറ്റവും ദീർഘകാലം ആർച്ചുബിഷപ്പ് ആയിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയിലും അദ്ദേഹത്തിന് പ്രത്യേക ഭക്തി ഉണ്ടായിരുന്ന സെയിന്റ് തെരേസ ഓഫ് ലിസിയൊ എന്ന കത്തോലിക്കരുടെ പ്രസിദ്ധമായ ഒരു പുണ്യവതിയുടെ പേരിലും എറണാകുളം അതിരൂപത തുടങ്ങിയ ആശുപത്രി ആണ് ഇത്.

തുടങ്ങിയ കാലം മുതൽ എറണാകുളം നഗരത്തിലും, എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ഇടുക്കി ജില്ലയിലും ഉള്ള ആളുകൾക്ക് ഏറ്റവും accessible and affordable ആയ പ്രൈവറ്റ് ആശുപത്രികളിൽ ഒന്നാണ് എറണാകുളത്തെ ലിസ്സി.

ഹൃദയം മാറ്റിവെക്കൽ പോലെയുള്ള കോംപ്ലക്സ് ആയ ചികിത്സകൾ പോലും സാധാരണക്കാർക്ക് പ്രാപ്യമായ നിരക്കിൽ ചെയ്ത്‌ വരുന്ന, കേരളത്തിലെ ആതുരസേവന രംഗത്തെ ഒരു മികച്ച സ്ഥാപനമാണ് ഈ ആശുപത്രി.ഈ ആശുപത്രിയെ ആണ് കഴിഞ്ഞ രണ്ട് ദിവസമായി യുഡിഎഫ്കാർ വ്യാജവാർത്തകളിലൂടെയും വാട്സാപ്പ് ഹേറ്റ്‌ ക്യാമ്പയിനുകളിലൂടെയും തകർക്കാൻ നോക്കുന്നത്.

kerala psc coaching kozhikode

ലിസി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടർ ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാർഥി ആയതിൽ അദ്ദേഹത്തോടുള്ള പകയും വൈരാഗ്യവും തീർക്കാൻ ആണ് യുഡിഎഫും, പ്രത്യേകിച്ച് യുഡിഎഫ് അനുകൂലികൾ ആയ ഓൺലൈൻ ഇസ്ലാമിസ്റ്റുകളും ലിസ്സി ഹോസ്പിറ്റലിൽ ഒപി ടിക്കറ്റിന് 750 രൂപയാണ് തുടങ്ങിയ വ്യാജ വാർത്തകളും, ഡോക്ടർ ജോയും ആശുപത്രി ഡയറക്ടർ ആയ ക്രിസ്ത്യൻ പുരോഹിതനും ഒക്കെ കൃസന്ഘികൾ / ക്രിസ്ത്യൻ വർഗീയവാദികൾ ആണ് എന്നും മറ്റുമുള്ള ഹേറ്റ് ക്യാമ്പയിനുകളും അഴിച്ചു വിട്ടിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് ഗതാഗതം തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്ത സിനിമ ആക്ടർ / പ്രൊഡ്യൂസർ ജോജു ജോസഫിനോടുള്ള പക തീർക്കാനായി സിനിമ ഷൂട്ടിംഗ് സീറ്റുകൾ തടസ്സപ്പെടുത്തുകയും സിനിമ തിയറ്ററുകളിലേക്ക് പ്രകടനം നടത്തുകയും മറ്റും ചെയ്ത അതേ നശീകരണ ബുദ്ധിയാണ് ഇവിടെയും യുഡിഎഫ് കാണിക്കുന്നത്.

എല്‍ഡിഎഫിനോടുള്ള വിരോധം തീര്‍ക്കാര്‍ ലിസി ആശുപത്രിയെ ആക്രമിക്കുന്ന യുഡിഎഫ്‌
80%
Awesome
  • Design

Comments are closed.