News in its shortest

റാഫേല്‍ അഴിമതി: കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് വ്യോമസേന മേധാവി

യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായി 126 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയ ശേഷം അമിത വില നല്‍കാമെന്ന് പുതിയ കരാര്‍ ഉണ്ടാക്കിയ വിഷയത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് വ്യോമസേന മേധാവി ബിഎസ് ധനോവയെത്തി. 2012-ല്‍ യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ മൂന്നിരട്ടി നല്‍കിയാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. ഇതേച്ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്‌പോര് മുറുകുന്നതിന് ഇടയിലാണ് ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് വ്യോമസേന മേധാവിയുടെ രംഗപ്രവേശനം. പുതിയ കരാര്‍ അനുസരിച്ച് ഇന്ത്യ ഒരു വിമാനത്തിന് 58,000 കോടി രൂപ നല്‍കണം. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.