News in its shortest

ജെഡിയു നേതാവ് ശരദ് യാദവ് സീതാറാം യെച്യൂരിയേയും ഗുലാം നബി ആസാദിനേയും സന്ദര്‍ശിച്ചു

നിതീഷ് കുമാര്‍ ബിജെപി പാളയത്തില്‍ എത്തിയതിനെ തുടര്‍ന്ന് നിരാശയിലായ ജെഡിയു നേതാവ് ശരദ് യാദവ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരിയുമായും കൂടിക്കാഴ്ച നടത്തി. ജെഡിയുവിന്റെ രാജ്യസഭാ നേതാവായ ശരദ് യാദവ് നിതീഷിന്റെ നിലപാടിനോട് യോജിക്കുന്നില്ലെങ്കിലും തീര്‍ത്തും ആശയക്കുഴപ്പിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവും കേന്ദ്രധനകാര്യമന്ത്രിയുമായ അരുണ്‍ ജെറ്റ്‌ലി ശരദ് യാദവുമായി ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. വിശദമായി വായനക്ക് സന്ദര്‍ശിക്കുക: ദ ഇന്ത്യന്‍ എക്‌സ്പ്രസ്‌

Comments are closed.