News in its shortest

ചട്ടം ലംഘിച്ച് പുസ്തകം എഴുതി: ജേക്കബ് തോമസിന് എതിരെ നടപടി

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വീസ് സ്റ്റോറി എഴുതിയത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും ഗുരുതരമായ അച്ചടക്ക ലംഘനവും ആണെന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പുസ്തകം പരിശോധിച്ച ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, പി ആര്‍ ഡി മുന്‍ ഡയറക്ടര്‍ കെ അമ്പാടി എന്നിവരുടെ കമ്മറ്റി കണ്ടെത്തി. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: കേരളകൗമുദി.കോം

Comments are closed.