News in its shortest

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമോ? വെളിപ്പെടുത്തലുമായി കുടുംബം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസ് പരിഗണിച്ചിരുന്ന ബ്രിജ് ഗോപാല്‍ ഹരികൃഷ്ണ ലോയയുടെ മരണം കൊലപാതകമോ? മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

ലോയ ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു ബന്ധുക്കളെ അറിയിച്ചിരുന്നത്. 2014 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹത്തിന് പോകാന്‍ താല്‍പര്യമില്ലാത്ത ഒരു വിവാഹത്തിന് സഹപ്രവര്‍ത്തകര്‍ നാഗ്പൂരിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടു പോയിരുന്നു.

തലേദിവസം രാത്രി 40 മിനിട്ടോളം അദ്ദേഹം ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് രാവിലെ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ് കുടുംബം അറിയുന്നത്. മരണം അറിഞ്ഞ് നാഗ്പൂരില്‍ ബന്ധുക്കള്‍ എത്തിയപ്പോഴേക്കും മൃതശരീരത്തിന്റെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞിരുന്നു. അന്ന് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരി സംശയം ഉന്നയിച്ചിരുന്നു.

മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളില്‍ ചോര പറ്റിയിരുന്നത് ഡോക്ടര്‍ കൂടിയായ സഹോദരിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ രക്തം വരില്ലെന്നതിനാല്‍ ഈ രക്തം അദ്ദേഹം മരിക്കുന്നതിന് മുമ്പ് പറ്റിയതാകുമെന്നാണ് അവര്‍ പറയുന്നത്.

കൂടാതെ പോസ്റ്റ്‌മോര്‍ട്ടം വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍ മാത്രമാണ് കൂടെ വന്നത്. സഹപ്രവര്‍ത്തകര്‍ ആരും എത്തിയില്ല. മരണം നടന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തിന് മുമ്പു തന്നെ മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ വിളികള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. കൂടാതെ അര്‍ദ്ധ രാത്രിയില്‍ തന്നെ അദ്ദേഹം മരിച്ചുവെന്ന് പൊലീസ് വൃത്തങ്ങളും ആശുപത്രി വൃത്തങ്ങളും പറയുന്നു.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുന്നത്. അക്കാലത്ത് ഷാ ആഭ്യന്തരമന്ത്രിയുമായിരുന്നു. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക കാരവന്‍.കോം

Comments are closed.